Times Kerala

മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല

 
മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം :  മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് ആരോപിച്ച്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴിയെക്കുറിച്ച്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പറഞ്ഞത് എത്രത്തോളം പ്രസക്തമാണെന്നതാണ് ഇപ്പോള്‍ തെളിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്   ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചു .

Related Topics

Share this story