Times Kerala

മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നവരാണോ ?എങ്കിൽ ഇത് അറിയൂ.!!

 
മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നവരാണോ ?എങ്കിൽ ഇത് അറിയൂ.!!

ഏറ്റവും ചിലവു കുറഞ്ഞ പ്രോട്ടീന്‍ ധാരാളം ഉള്‍ക്കൊള്ളുന്ന ഒരു ഭക്ഷ്യവസ്തുവാണ് മുട്ട. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇത്രയേറെ പ്രാധാന്യത്തോടെ ഭക്ഷണമേശയില്‍ നാം വിളമ്പുന്ന മറ്റൊരു ഭക്ഷ്യവസ്തുവില്ല എന്നു തന്നെ പറയാം. എന്നാല്‍ മുട്ട കഴിയ്ക്കുന്നതിലും അല്‍പം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും മുട്ടയുടെ മഞ്ഞക്കരു നല്‍കുന്നത് ആരോഗ്യമാണോ അനാരോഗ്യമാണോ എന്നെങ്കിലും തിരിച്ചറിയണം എന്നതാണ്. പലര്‍ക്കും മുട്ടയുടെ മഞ്ഞക്കരു ഇഷ്ടമല്ല. എന്നാല്‍ ആരോഗ്യം നല്‍കുന്നെന്നു പറഞ്ഞാലും ഇത്തരത്തില്‍ മുട്ടയുടെ മഞ്ഞക്കരു നല്‍കുന്നത് പലപ്പോഴും അനാരോഗ്യമാണ്.

ഇത് ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. മഞ്ഞക്കരു കഴിയ്ക്കുന്നത് വഴി കരോട്ടിട് പ്ലേക്ക് എന്ന് കൊഴുപ്പ് രക്തക്കുഴലുകളില്‍ വന്നടിയുമെന്നും ഇത് രക്തപ്രവാഹം തടസ്സപ്പെടുത്തുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. ഇത് വഴി രക്തപ്രവാഹം കുറഞ്ഞ് ഹൃദ്രോഗ സാധ്യത വര്‍ദ്ധിക്കുന്നു. മധ്യവയസ്‌കരിലാണ് ഇത്തരത്തിലൊരു പ്രശ്‌നമുള്ളതായി കണ്ടെത്തിയത്. അതുകൊണ്ട് തന്നെ മധ്യവയസ്‌കര്‍ മുട്ടയുടെ മഞ്ഞക്കരു കഴിയ്ക്കുന്നത് നിര്‍ത്തുന്നതാണ് അവരുടെ ആരോഗ്യത്തിനും ആയുസ്സിനും നല്ലത്. പലപ്പോഴും ഇത്തരത്തില്‍ കരോട്ടിട് പ്ലേക്ക് മൂലമുണ്ടാകുന്ന ദുരന്തം ഏറെ വൈകിയാണ് മനസ്സിലാകുന്നത്.

പുകവലിക്കുന്നതിനേക്കാള്‍ മാരകമാണ് പലപ്പോഴും കരോട്ടിട് പ്ലേക്ക് അടിഞ്ഞു കൂടുന്നത് എന്നതാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത്. മാത്രമല്ല കൊഴുപ്പു കൂടുതലുള്ള വസ്തു എന്നൊരു ചീത്തപ്പേര് പലപ്പോഴും മുട്ടയ്ക്കുണ്ട്. ഇത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്നതാണ് മറ്റൊരു വാദം. അതുകൊണ്ട് തന്നെ തടി കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മുട്ടയ്ക്ക് പലപ്പോഴും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മുട്ടയുടെ വെള്ളയാണ് മഞ്ഞക്കരുവിനേക്കാള്‍ ഉപകാരപ്രദവും ആരോഗ്യവുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തടി വര്‍ദ്ധിപ്പിക്കാനും അസുഖങ്ങളെ കൂടെച്ചേര്‍ക്കാനും മുട്ടയുടെ മഞ്ഞക്കരുവാണ് കാരണം എന്നതാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഓരോ പഠനങ്ങളും സൂചിപ്പിക്കുന്നതും.

Related Topics

Share this story