Times Kerala

കോഴിക്കോട് നിര്‍ത്തിയിട്ട കാറും ആംബുലന്‍സുകളും കത്തിനശിച്ചു; മനഃപൂർവം കത്തിച്ചതാണെന്ന്​ പരാതി

 
കോഴിക്കോട് നിര്‍ത്തിയിട്ട കാറും ആംബുലന്‍സുകളും കത്തിനശിച്ചു; മനഃപൂർവം കത്തിച്ചതാണെന്ന്​ പരാതി

കോ​ഴി​ക്കോ​ട്: റോ​ഡ​രി​കി​ല്‍ നി​ര്‍ത്തി​യി​ട്ട കാ​റും ആം​ബു​ല​ന്‍സു​ക​ളും ക​ത്തി​ന​ശി​ച്ചു. വ്യാ​ഴാ​ഴ്​​ച പു​ല​ര്‍​ച്ച 2.40ഓ​ടെ സ​രോ​വ​രം പാ​ര്‍ക്കി​ന് എ​തി​ര്‍വ​ശ​ത്താ​ണ് സം​ഭ​വം. ക​ക്കോ​ടി സ്വ​ദേ​ശി വി​ദ്യ​യു​ടെ പേ​രി​ലു​ള്ള 2017 മോ​ഡ​ല്‍ സ്വി​ഫ്റ്റ് ഡി​സ​യ​ര്‍ കാ​റാ​ണ് മൂ​ഴു​വ​നാ​യി ക​ത്തി​യ​ത്.അ​ടു​ത്ത്​ നി​ര്‍​ത്തി​യ മാ​രു​തി എ​കോ ആം​ബു​ല​ന്‍​സും പൂ​ര്‍​ണ​മാ​യി ക​ത്തി. തൊ​ട്ട​ടു​ത്ത ടെം​േ​പാ ട്രാ​വ​ല​ര്‍ ആ​ം​ബു​ല​ന്‍​സി​ല്‍ ഭാ​ഗി​ക​മാ​യി തീ​പ​ട​ര്‍​ന്നു.​രണ്ട് യൂ​നി​റ്റ് ഫ​യ​ര്‍ഫോ​ഴ്‌​സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ന​ട​ക്കാ​വ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.എന്നാൽ ആം​ബു​ല​ന്‍സു​ക​ളും ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളും പ​തി​വാ​യി നി​ര്‍ത്തി​യി​ടാ​റു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​മാ​ണി​തെന്നും . മ​നഃ​പൂ​ര്‍​വം ക​ത്തി​ച്ച​താ​ണെ​ന്ന്​ ഡ്രൈ​വ​ര്‍​മാ​ര്‍ ആ​രോ​പി​ക്കു​ന്നു.കാ​റി​‍െന്‍റ മു​ന്‍​വ​ശ​ത്തെ ചി​ല്ല്​ ത​ക​ര്‍​ത്ത്​ തീ​ക​ത്തി​ച്ച്‌​ സീ​റ്റി​ലേ​ക്കെ​റി​ഞ്ഞ​താ​യാ​ണ്​ സം​ശ​യം.

Related Topics

Share this story