Times Kerala

വെറും വയറ്റിൽ കുടിക്കു മഞ്ഞൾ ഇട്ട ചൂടുവെള്ളം.!

 
വെറും വയറ്റിൽ കുടിക്കു മഞ്ഞൾ ഇട്ട ചൂടുവെള്ളം.!

രാവിലെ ഉണര്‍ന്നെഴുന്നേറ്റാലുടന്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനുമെല്ലാം ചേര്‍ത്തു കുടിയ്‌ക്കുന്നത്‌ പലരുടേയും ശീലമാണ്‌. ഇതിന്‌ തടി കുറയുക, ടോക്‌സിനുകള്‍ പുറന്തള്ളുക തുടങ്ങിയ പല കാരണങ്ങളുമുണ്ട്‌.

എന്നാല്‍ രാവിലെ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്‌ക്കുന്നതിനെക്കുറിച്ചു കേട്ടിട്ടുണ്ടോ, ആരോഗ്യത്തിന്‌ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്‌.

മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍കുമിനാണ്‌ മഞ്ഞളിന്‌ പ്രധാനപ്പെട്ട പല ഗുണങ്ങളും നല്‍കുന്നത്‌.

ചൂടുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ചു കുടിയ്‌ക്കുന്നതിന്റെ ഗുണവശങ്ങളെക്കുറിച്ചറിയൂ, വെറുംവയറ്റില്‍ ഇതു കുടിയ്‌ക്കുന്നതാണ്‌ ഏറെ ഗുണകരം.

പ്രതിരോധശേഷി
ശരീരത്തിന്‌ പ്രതിരോധശേഷി ലഭിയ്‌ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്‌. പ്രത്യേകിച്ചു കോള്‍ഡ്‌ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ ഇത്‌ ശീലമാക്കുന്നത്‌ ഏറെ ഗുണകരമാണ്‌. മഞ്ഞളിലെ ലിപ്പോസാക്കറൈഡുകളാണ്‌ ഈ ഗുണം നല്‍കുന്നത്‌.

സന്ധികളിലെ വേദന
സന്ധികളിലെ ടിഷ്യൂ നാശം തടയാനുള്ള എളുപ്പവഴിയാണിത്‌. ഇതുകാരണം സന്ധികളിലെ വേദനയും വാതസംബന്ധമായ രോഗങ്ങളും തടയാനാകും.

കൊളസ്‌ട്രോള്‍
കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ ഇത്‌ തടയാനുള്ള നല്ലൊരു വഴിയാണിത്‌. ഇത്‌ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറച്ച്‌ സ്‌ട്രോക്ക്‌, ഹാര്‍ട്ട്‌ രോഗസാധ്യതകള്‍ കുറയ്‌ക്കുന്നു.

ദഹനപ്രവര്‍ത്തനങ്ങള്‍
ഈ പാനീയം ബൈല്‍ അഥവാ പിത്തരസം ഉല്‍പാദിപ്പിയ്‌ക്കാന്‍ ശരീരത്തിന്‌ പ്രേരണയാകും. ഇത്‌ ദഹനപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിയ്‌ക്കും.

ബാക്ടീരിയ, വൈറല്‍, ഫംഗല്‍
ബാക്ടീരിയ, വൈറല്‍, ഫംഗല്‍ ഇന്‍ഫെക്ഷനുകളെ തടയാനുള്ള നല്ലൊരു വഴിയാണിത്‌. ഇതുകൊണ്ടുതന്നെ ഒരുമാതിരി രോഗങ്ങളില്‍ നിന്നെല്ലാം ശരീരത്തെ സംരക്ഷിയ്‌ക്കാം.

Related Topics

Share this story