Times Kerala

ഇടുക്കി കൊന്നത്തടി ബ്രൂസിലി മൗണ്ടില്‍ കാട്ടുതീ

 
ഇടുക്കി കൊന്നത്തടി ബ്രൂസിലി മൗണ്ടില്‍ കാട്ടുതീ

ഇടുക്കി: ജില്ലയിലെ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ബ്രൂസിലി മൗണ്ടില്‍ കാട്ടുതീ. ഏക്കറുകണക്കിന് കൃഷിയിടം കത്തി നശിച്ചതയാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രദേശത്തു കാട്ടുതീ വ്യാപിച്ചത്. ഇതോടെ പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.മങ്കുവ ,ചിന്നാർ മേഖലയായ മലയടിവാരത്തു നിന്നുമാണ് തീ പടർന്നു കയറിയത് .അടിമാലിയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല. ഇടുക്കിയിൽ നിന്നും കൂടുതൽ ഫയർ ഫോഴ്‌സ് ടീം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സാമൂഹ്യവിരുദ്ധര്‍ തീ ഇട്ടതാകാം എന്നാണ് വിലയിരുത്തൽ.

Related Topics

Share this story