Times Kerala

ഹൈക്കോടതി ജഡ്ജിയുടെ കാറിൽ മനപൂർവം മിനി ലോറി ഇടിച്ചു കയറ്റി; പ്രതി പിടിയിൽ

 
ഹൈക്കോടതി ജഡ്ജിയുടെ കാറിൽ മനപൂർവം മിനി ലോറി ഇടിച്ചു കയറ്റി; പ്രതി പിടിയിൽ

തൃശൂർ: ഹൈക്കോടതി ജഡ്ജിയുടെ കാറിൽ മനപൂർവം മിനി ലോറി ഇടിച്ചു കയറ്റിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ജഡ്ജിയെ വീട്ടിൽ ഇറക്കി ഡ്രൈവർ മടങ്ങും വഴി വാണിയമ്പാറയിൽ വച്ചായിരുന്നു സംഭവം. ഡ്രൈവറെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ജഡ്ജിയെ തിരുവില്വാമലയിൽ വീട്ടിലിറക്കി മടങ്ങുകയായിരുന്നു ഡ്രൈവർ. കാർ വാണിയംമ്പാറയിൽ എത്തിയപ്പോൾ ചായ കുടിക്കാൻ വഴിയരികിൽ കാർ നിർത്തിയിട്ടിരുന്നു. ഈ സമയത്തായിരുന്നു മിനി ലോറി ഡ്രൈവർ എത്തുന്നതും പാർക്കിങ്ങിനെ ചൊല്ലി ലോറി ഡ്രൈവർ ബഹളം വയ്ക്കുന്നതും. ഇതിനു പിന്നാലെ ലോറി മനപൂർവം കാറിലേക്ക് ഇടിച്ചു കയറ്റിയത്.സംഭവസമയം ലോറി ഡ്രൈവർ മദ്യ ലഹരിയിലായിരുന്നതായി പോലീസ് പറയുന്നു. വാണിയമ്പാറ അടുക്കളപ്പാറ സ്വദേശി സണ്ണിയായിരുന്നു ഡ്രൈവർ. ഇയാളെ കയ്യോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തകരാർ സംഭവിച്ചു. രണ്ടു വണ്ടികളും പീച്ചി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

Related Topics

Share this story