Times Kerala

മർദിച്ച് അവശനാക്കി, കല്ല് കൊണ്ട് തലക്കടിച്ച് വീഴ്ത്തി; മുനിയാണ്ടി വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം

 
മർദിച്ച് അവശനാക്കി, കല്ല് കൊണ്ട് തലക്കടിച്ച് വീഴ്ത്തി; മുനിയാണ്ടി വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം

കോഴിക്കോട്: തൃച്ചി സ്വദേശി മുനിയാണ്ടി കൊലക്കേസില്‍ പ്രതി കോയമ്പത്തൂര്‍ സ്വദേശിയുമായ മനോഹരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു കോടതി. മദ്യലഹരിയിൽ മുനിയാണ്ടിയെ മനോഹരന്‍ മർദിച്ച് അവശനാക്കുകയും കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണു കേസ്. കോഴിക്കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.

2018 ഒക്ടോബര്‍ രണ്ടിനായിരുന്നു ആക്രമണം. ആക്രി വില്‍പനയിലൂടെ ഉപജീവനം നടത്തിയിരുന്ന മുനിയാണ്ടിയും മനോഹരനും രാത്രിയില്‍ മദ്യലഹരിയില്‍ കലഹിച്ചു.തുടർന്ന് കോഴിക്കോട് ഫ്രാന്‍സിസ് റോഡിന് സമീപത്ത് വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും മുനിയാണ്ടിയെ മനോഹരന്‍ മര്‍ദിച്ച് അവശനാക്കി കല്ല് കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പൊലീസെത്തിയാണ് മുനിയാണ്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്നരമാസത്തെ ചികില്‍സയ്ക്കൊടുവില്‍ മുനിയാണ്ടി മരിച്ചു. പിന്നാലെ മനോഹരനെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു. ചെമ്മങ്ങാട് പൊലീസാണ് കേസ് അന്വേഷിച്ചത്.

പതിനാറ് സാക്ഷികളെ വിസ്തരിച്ച കേസിൽ. ഇരുപതിലധികം രേഖകളും തൊണ്ടി മുതലും പ്രോസിക്യഷന്‍ ഹാജരാക്കി. ജീവപര്യന്തം തടിവിനൊപ്പം മനോഹരന്‍ ഒന്‍പതിനായിരം രൂപ പിഴയുമൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. അതേസമയം, പൊലീസ് ഹാജരാക്കിയ തെളിവുകളില്‍ പലതും വ്യാജമായിരുന്നുവെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

Related Topics

Share this story