Times Kerala

രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്കണമെന്ന് ബി ജെ പി

 
രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്കണമെന്ന് ബി ജെ പി

ന്യൂഡൽഹി :രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്കണമെന്ന് ബി ജെ പി .രാഹുൽ ഗാന്ധി നടത്തുന്ന പ്രചാരണങ്ങളിൽ ദേശ വിരുദ്ധത ഉണ്ടെന്നും ഇത് യുവാക്കളെ സ്വാധീനിക്കാൻ സാധ്യത ഉള്ളതാണെന്നും ബി ജെ പി വിലയിരുത്തി .രാഹുലിന് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശവും പാർട്ടി മുന്നോട്ടു വെച്ചു .തമിഴ്‌നാട്ടിലെ ബി ജെ പി തിരഞ്ഞെടുപ്പ് സമിതിയുടേതാണ് പരാതി .

രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നത് സ്വാതന്ത്ര്യത്തിനു മുൻപിള്ള സ്ഥിതി ആണെന്നും ഇതിനെ മറികടക്കാൻ യുവാക്കൾ രംഗത് വരണമെന്നും രാഹുൽ ആവശ്യപെട്ടിരുന്നു .തമിഴ്നാട് ബി ജെ  പി ഘടകത്തിന് വേണ്ടി ബാലചന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി .രാഹുലിന് എതിരെ  രാജ്യദ്രോഹ കുറ്റം ഉൾപ്പെടെ ചുമത്തണമെന്നും ബി ജെ പി ആവശ്യപ്പെട്ടു .

 

Related Topics

Share this story