chem

ന്യൂസിലാന്‍ഡിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് 

വെല്ലിംഗ്ടൺ : ന്യൂസിലാന്‍ഡിലെ വടക്കു-കിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം പുലര്‍ച്ചെ 2.27നാണ് ഭൂചലനം ഉണ്ടായത്. തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ താമസക്കാരോട് സുരക്ഷിത മേഖലയിലേക്ക് മാറാനും നിര്‍ദേശിച്ചു.

നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്തെ ചില പ്രദേശങ്ങളിൽ ഭീഷണിയുണ്ടെന്ന് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു . ഗിസ്‌ബോണ്‍ നഗരത്തിന്റെ വടക്കു-കിഴക്ക് മാറി 180 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ (യു എസ് ജി എസ്) അറിയിച്ചു.  തലസ്ഥാനമായ വെല്ലിംഗ്ടണിലും മറ്റ് പ്രദേശങ്ങളിലും ആദ്യം സുനാമി ഭീഷണി ഉണ്ടായിരുന്നില്ല,

എന്നാൽ, ശക്തമായതും അസാധാരണവുമായ തിരമാലകൾ ഉണ്ടാകാനിടയുള്ളതിനാൽ സമുദ്ര പ്രദേശങ്ങളിൽ നിന്നും മാറിനിൽക്കാൻ സിവിൽ ഡിഫൻസ് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. ഭൂചലന പ്രഭവകേന്ദ്രത്തിന്റെ 300 കിലോമീറ്ററിനുള്ളിൽ തീരപ്രദേശത്ത് സുനാമിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

You might also like

Comments are closed.