chem

സെറാവീക്ക് ആഗോള ഊർജ്ജ, പരിസ്ഥിതി നേതൃത്വ പുരസ്‌കാരം; പ്രധാനമന്ത്രി ഏറ്റുവാങ്ങും

ന്യൂഡൽഹി: സെറാവീക്ക് ആഗോള ഊർജ്ജ, പരിസ്ഥിതി നേതൃത്വ പുരസ്‌കാരം വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങും. വെർച്വൽ കോൺഫറൻസിലൂടെ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പുരസ്‌കാരം സ്വീകരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഊർജ്ജ-പരിസ്ഥിതി എന്നീ മേഖലകളിലെ സുസ്ഥിരത നിലനിർത്താൻ നൽകിയ അമൂല്യ സംഭാവനകൾക്കാണ് നരേന്ദ്ര മോദിക്ക് പുരസ്‌കാരം സമ്മാനിക്കുന്നത്. സെറാവീക്ക് കോൺഫറൻസിൽ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തുമെന്നും പിഎം ഓഫീസ് അറിയിച്ചു.

മാർച്ച് ഒന്നിന് ആരംഭിച്ച കോൺഫറൻസ് വെള്ളിയാഴ്ച്ചയാണ് സമാപിക്കുന്നത്. സെറാവീക്കിന്റെ 39 -ാമത് സമ്മേളനമാണ് നിലവിൽ നടക്കുന്നത്. 1983 ൽ ഡാനിയേൽ യെർജിനാണ് സെറാവീക്ക് സ്ഥാപിക്കുന്നത്. 2016 മുതലാണ് സെറാവീക്ക് ആഗോള ഊർജ്ജ, പരിസ്ഥിതി നേതൃത്വ പുരസ്‌കാരം നൽകി തുടങ്ങിയത്.

You might also like

Comments are closed.