ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് താൽക്കാലിമായി അടച്ച താജ്മഹൽ തുറന്നു. ബോംബ് സ്ക്വാഡിന്റേയും പോലീസിന്റെയും പരിശോധനകൾക്കു ശേഷമാണ് താജ്മഹലിൽ സന്ദർശകർക്ക് വീണ്ടും പ്രവേശനം അനുവദിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് താജ്മഹലിൽ ബോംബുവച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഉത്തർപ്രദേശ് പോലീസിന്റെ ഹെൽപ് ലൈനിലാണ് സന്ദേശം ലഭിച്ചത്. ഉടൻ തന്നെ സംരക്ഷണ ചുതമലയിലുള്ള സിഐഎസ്എഫിനെ വിവരം അറിയിക്കുകയും സന്ദർശകരെ ഒഴിപ്പിക്കുകയും ചെയ്തു. തുടർന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.
എന്നാൽ, വ്യാജ സന്ദേശം നൽകിയ വിമൽ കുമാർ സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തെന്നും കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും ആഗ്ര സോണ്‍ എഡിജിപി സതീഷ് ഗണേഷ് പറഞ്ഞു.
Comments are closed.