Times Kerala

നാഗമ്പടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാളെ ആയിരം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും

 
നാഗമ്പടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാളെ ആയിരം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും

കോട്ടയം :നാഗമ്പടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാളെ ആയിരം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും. തിരഞ്ഞെടുപ്പ് ജോലിക്കായി പരിഗണിക്കപ്പെടുന്നവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നപടികളുടെ ഭാഗമായാണ് ഈ ക്രമീകരണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ക്കും ഇവിടെ വാക്സിന്‍ നല്‍കും. തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഈ അവസരം പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക.

ഇതിനു പുറമെ മറ്റ് 39 കേന്ദ്രങ്ങളിലും ജില്ലയില്‍ നാളെ വാക്സിന്‍ വിതരണമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍(രണ്ടാമത്തെ ഡോസ്), കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിര പ്രവര്‍ത്തകര്‍, അറുപതു വയസിന് മുകളിലുള്ളവര്‍, 45ല്‍ അധികം പ്രായവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കിവരുന്നത്.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തശേഷം വാക്സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് സൗകര്യപ്രദമായ കേന്ദ്രത്തിലെത്തി കുത്തിവയ്പ്പ് സ്വീകരിക്കാം.

Related Topics

Share this story