Times Kerala

കാസർഗോഡ് ജില്ലയിൽ കള്ള വോട്ടു തടയാൻ കർശന നടപടിയുമായി ജില്ലാ ഭരണകൂടം

 
കാസർഗോഡ് ജില്ലയിൽ കള്ള വോട്ടു തടയാൻ കർശന നടപടിയുമായി ജില്ലാ ഭരണകൂടം

കാസർഗോഡ് :ജില്ലയിൽ കള്ള വോട്ടു തടയാൻ കർശന നടപടിയുമായി ജില്ലാ ഭരണകൂടം .കള്ളവോട്ട് നടക്കാൻ സാധ്യത ഉള്ള ബൂത്തുകളുടെ ലിസ്റ്റ് തയ്യാർ ആക്കും .സുരക്ഷാ മുന്കരുതലുകളുടെ ഭാഗമായി ജില്ലയിൽ കേന്ദ്ര സേനയും പോലീസും മാർച്ച് നടത്തി .ജില്ലയിൽ വ്യാപക കള്ള വോട്ടു  നടക്കുന്നുണ്ടെന്ന്   പരാതിയിലാണ് ജില്ലാ ഭരണകൂടം നടപടി കർശനമാക്കും .

വോട്ടർമാരെ കള്ളു നൽകി സ്വാധീനിക്കാനുള്ള ശ്രമത്തിനു തടയിടാൻ സ്പെഷ്യൽ സ്‌ക്വഡ് നിയമിക്കും .ജില്ലയിൽ 44 പ്രശ്നബാധിതബൂത്തുകളും 49 അതീവ പ്രശ്നബാധിത ബൂത്തുകളുമുണ്ട് .കർണാടകയോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പരിശോധന കർശനമാക്കും .

Related Topics

Share this story