Times Kerala

ഇ ഡിക്ക്   എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

 
ഇ ഡിക്ക്   എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം :കിഫബി  വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്  എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ .തെറ്റായ ആരോപണങ്ങളുമായി വന്നാൽ കീഴടങ്ങാൻ മനസ്സ് ഉണ്ടാകില്ല  എന്ന് അദ്ദേഹം പറഞ്ഞു .

ജനങ്ങളോട് തങ്ങൾക്ക് ചില കടമകളുണ്ട്,അത് തടയാൻ ഏത് ശക്തി വന്നാലും നേരിടും .ഭയപെടുത്തി ചില കോൺഗ്രസ് നേതാക്കളെ വരുതിയിലാക്കാൻ കഴിയും .എന്നാൽ അത്തരം വേലകൾ ഇവിടെ വിലപോകില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി .

ഇത് കേരളമാണെന്നും ഇവിടെ സ്ഥിതി വേറെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജസിൻസികൾക്ക്  ഉള്ള ഇത്തരം വെപ്രാളങ്ങൾ സഹജമാണ് .സ്ഥിതി ദയനീയം ആയതുകൊണ്ടായിരിക്കുമല്ലോ ഇത്തരം വേലകളുമായി എത്തുന്നത് .

ഇത്തരം കാര്യങ്ങളിൽ ഒന്നും ഭയപ്പാടില്ല .അത്തരം പരിപ്പുകൾ ഒന്നും ഇവിടെ വേവില്ലെന്നും മുഖ്യമന്ത്രി .കേന്ദ്ര ഏജൻസികൾ  ഒന്നുകൂടി ഓർക്കണം ,ഇവിടെ നിയമമുണ്ട് .ശാരീരികമായി ഉപദ്രവിക്കുന്ന തരത്തിലുള്ള പെരുമാറ്റം നേരിടേണ്ടി വന്നാൽ നിയമം കൊണ്ട് നേരിടുമെന്നും അദ്ദേഹം കൂട്ടി ചേർത്തു .

Related Topics

Share this story