chem

സ്വീഡനിൽ വഴിയാത്രക്കാർക്ക് നേരെ കത്തിയാക്രമണം; 8 പേർക്ക് പരിക്ക്

സ്റ്റോക്‌ഹോം: സ്വീഡനിൽ വഴിയാത്രക്കാർക്ക് നേരെ കത്തിയാക്രമണം. എട്ട് പേർക്ക് പരിക്കേറ്റു. അക്രമിയായ 20 കാനെ പോലീസ് അറസ്റ്റ് ചെയ്തു. വെറ്റ്‌ലന്റിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കത്തിയുമായി വഴിയാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത പ്രതി അവരെ കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നീട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ചാണ് പോലീസ് പിടികൂടിയത്. പരിക്കേറ്റവരും, പ്രതിയും ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

നിരവധി ആക്രമണ കേസുകളിൽ പ്രതിയാണ് പിടിയിലായ പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇതിനു മുൻപും നിരവധി സ്ഥലങ്ങളിൽ ഇയാൾ സമാനമായ രീതിയിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, പ്രതിയെ പിടികൂടിയെങ്കിലും സംഭവത്തിൽ ഊർജ്ജിത അന്വേഷണമാണ് നടത്തുന്നത്. ഭീകരാക്രമണ സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

You might also like

Comments are closed.