Times Kerala

ഹൈദരാബാദിൽ 5.85 കിലോഗ്രാം വ്യാജ സ്വർണ ബിസ്‌ക്കറ്റും, എട്ട് ലക്ഷം രൂപയും പിടികൂടി

 
ഹൈദരാബാദിൽ  5.85 കിലോഗ്രാം വ്യാജ സ്വർണ ബിസ്‌ക്കറ്റും, എട്ട് ലക്ഷം രൂപയും പിടികൂടി

ഹൈദരാബാദ്: ഷംഷാബാദിൽ സ്പെഷ്യൽ ഓപ്പറേഷൻ സംഘം നടത്തിയ തിരച്ചിലിൽ 5.85 കിലോഗ്രാം വ്യാജ സ്വർണ ബിസ്‌ക്കറ്റും, എട്ട് ലക്ഷം രൂപയും പിടികൂടി. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വ്യാജ സ്വർണം നൽകി കബളിപ്പിക്കുന്ന സംഘമാണ് അറസ്റ്റിലായത്. പത്ത് ഗ്രാമിന് 40,000 രൂപയാണ് ഇവർ ആവശ്യക്കാരോട് വാഗ്‌ദാനം നൽകിയിരുന്നത്. ഇത്തരത്തിൽ കബളിക്കപ്പെട്ട വ്യക്തിയുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

Related Topics

Share this story