chem

ഫ്ലാറ്റിന്റെ 12ാം നിലയിൽ നിന്ന് വീണ രണ്ടുവയസുകാരിക്ക് രക്ഷകനായി ഡെലിവറി ബോയ്, അഭിനന്ദിച്ചു ലോകം; വിഡിയോ വൈറൽ

ഹനോയി: ഫ്ലാറ്റിന്റെ 12ാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക്ര വീണ രണ്ടുവയസുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി ഡെലിവറി ബോയ്. കഴിഞ്ഞ ഞായറാഴ്ച വിയറ്റ്നാം നഗരമായ ഹനോയിയിലെ ഒരു ഫ്ലാറ്റിനു മുന്നിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ അഭിനന്ദന പ്രവാഹമാണ് ഡെലിവറി ജീവനക്കാരനായ ങ്യൂയെൻ ങോക് മാൻ. സംഭവം നടന്ന ഫ്ലാറ്റിന് മുന്നിൽ ഡെലിവെറിക്ക് എത്തിയതായിരുന്നു ങ്യൂയെൻ ങോക് മാൻ. ഡെലിവറി ട്രക്കിൽ കാത്തിരിക്കുമ്പോഴാണ് 12ാം നിലയിലെ ബാൽക്കണിയിൽ ഒരു കൊച്ചു കുഞ്ഞ് ഒറ്റക്കൈയാൽ തൂങ്ങിക്കിടക്കുന്നത് കണ്ടത്. തൊട്ടടുത്ത് തന്നെ കുഞ്ഞിന്‍റെ അമ്മ നിലവിളിച്ചുകൊണ്ട് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.ഇതിനിടെ കൈവിട്ട് കുഞ്ഞ് താഴേക്ക് പതിച്ചതും ങ്യൂയെൻ ങോക് ഓടിച്ചെന്ന് കുഞ്ഞിനെ കൈയിലേക്ക് ഏറ്റു വാങ്ങുകയായിരുന്നു.ഭാഗ്യവശാൽ വലിയ പരിക്കൊന്നും കൂടാതെ കുഞ്ഞ് ങ്യൂയെൻ ങോകിന്‍റെ കൈകളിൽ ഒരുങ്ങുകയായിരുന്നു.

You might also like

Comments are closed.