Times Kerala

‘പൈലറ്റിനെ പൂച്ച ആക്രമിച്ചു’: വിമാനം അടിയന്തിരമായി നിലത്തിറക്കി.!!

 
‘പൈലറ്റിനെ പൂച്ച ആക്രമിച്ചു’: വിമാനം അടിയന്തിരമായി നിലത്തിറക്കി.!!

കാര്‍ട്ടൂം: പൈലറ്റിനെ പൂച്ച ആക്രമിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ആകാശമധ്യേ വിമാനത്തിന്റെ കോക്പിറ്റില്‍ കടന്നുകയറിയ പുച്ച പൈലറ്റിനെ അക്രമിക്കുകയായിരുന്നു. ഇതോടെയാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. ഖത്തറില്‍ നിന്നുള്ള വിമാനമാണ് സുഡാന്‍ തലസ്ഥാനമായ കാര്‍ട്ടൂമിലേക്ക് അടിയന്തിരമായി തിരിച്ചിറക്കിയത്. കോക്പിറ്റില്‍ അതിക്രമിച്ച് കയറിയ പൂച്ച പൈലറ്റിനേയും ക്രൂവിനേയും അക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.ബുധനാഴ്ച കാര്‍ട്ടൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറന്നുയര്‍ന്ന് അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് കോക്പിറ്റില്‍ നാടകീയ രംഗങ്ങൾ നാഡിയ്ന്നത്. കോപ്ടറിൽ കടന്ന പൂച്ച പൈലറ്റിനെ അക്രമിക്കുകയായിരുന്നു. പുച്ചയെ പിടികൂടാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ചെയ്തതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനായത്. അതേസമയം, ടാര്‍കോ ഏവിയേഷന്റെ വിമാനത്തിനുള്ളില്‍ പൂച്ച എങ്ങനെ കടന്നുകയറി എന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. സംഭവത്തില്‍ ടാര്‍കോ ഏവിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Topics

Share this story