Times Kerala

ട്രെയിനി അയച്ച ഒരു വാട്സാപ്പ് ഫോട്ടോയ്ക്ക് ജർമനിയിലെ ജയിലിനു ചെലവായത് 44 ലക്ഷം രൂപ !!

 
ട്രെയിനി അയച്ച ഒരു വാട്സാപ്പ് ഫോട്ടോയ്ക്ക് ജർമനിയിലെ ജയിലിനു ചെലവായത് 44 ലക്ഷം രൂപ !!

ജർമനിയിലെ ബെർലിനടുത്തുള്ള ഹൈഡെറിംഗ് ജയിലിലെ ട്രെയിനി, തന്റെ പുതിയ ജോലിയെക്കുറിച്ച് വീമ്പിളക്കുന്നതിനായി, താക്കോലുകളുടെ ഫോട്ടോയെടുത്ത്വാ, തന്റെ സുഹൃത്തുക്കളുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കിട്ടത്, ജയിലധികൃതർക്ക് പണിയായി. ഫോട്ടോയുപയോഗിച്ച് താക്കോലിന്റെ പകർപ്പുണ്ടാക്കി ജയിലിനകത്തേക്കു രഹസ്യമായി കടത്താനും അതുവഴി തടവ് പുള്ളികൾ രക്ഷപ്പെടാനുമുള്ള സാധ്യതയെക്കുറിച്ച് ചിന്തിക്കാതെ ചെയ്ത പ്രവൃത്തിയാണ് അബദ്ധമായത്. 44 ലക്ഷം രൂപയോളം ചിലവഴിച്ച്‌ അറനൂറോളം പൂട്ടുകൾ മാറ്റിയാണ്, ജയിലധികൃതർ ഇതിനു പരിഹാരം കണ്ടത് !!

Related Topics

Share this story