Times Kerala

‘ബേബി ശ്രേയാദിത്യ വരുന്നുണ്ട്, നിറവയറുമായി ശ്രേയാ ഘോഷാല്‍; കുഞ്ഞതിഥിയുടെ വരവിൽ ആശംസകളുമായി ആരാധകര്‍

 
‘ബേബി ശ്രേയാദിത്യ വരുന്നുണ്ട്, നിറവയറുമായി ശ്രേയാ ഘോഷാല്‍; കുഞ്ഞതിഥിയുടെ വരവിൽ  ആശംസകളുമായി ആരാധകര്‍

ഭാഷകളിൽ ഏതായാലും അതിരുകളില്ലാതെ പാടുന്ന ഒരു ഗായികയാണ് ശ്രേയാ ഘോഷാല്‍. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും പ്രിയങ്കരിയാണ് ശ്രേയ. ഇപ്പോള്‍ തനിക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഗായിക. നിറവയറുമായി നില്‍ക്കുന്ന ചിത്രം പങ്കിട്ടാണ് താരം കുഞ്ഞതിഥി വരുന്നത് ആരാധകരെ അറിയിച്ചത്.‘ബേബി ശ്രേയാദിത്യ വരുന്നുണ്ട്, നിറവയറുമായി ശ്രേയാ ഘോഷാല്‍; കുഞ്ഞതിഥിയുടെ വരവിൽ  ആശംസകളുമായി ആരാധകര്‍

‘ബേബി ശ്രേയാദിത്യ വരുന്നുണ്ട്. ഷിലാദിത്യയും ഞാനും വളരെ സന്തോഷത്തോടെയാണ് ഈ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നത്. ജീവിതത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കമിടുമ്ബോള്‍ നിങ്ങള്‍ എല്ലാവരുടേയും സ്‌നേഹവും അനുഗ്രഹവും വേണം.’ ശ്രേയാ ഘോഷാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.വിവരം അറിഞ്ഞശേഷം പ്രമുഖരും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് പ്രിയഗായികയ്‌ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ശ്രേയയും ഷിലാദിത്യയും 2015ലാണ് വിവാഹിതരാവുന്നത്.

Related Topics

Share this story