Times Kerala

താത്ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിൽ ഹൈക്കോടതി സ്റ്റേ; തുടർ നടപടികൾ പാടില്ലെന്നും ഉത്തരവ്

 
താത്ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിൽ ഹൈക്കോടതി സ്റ്റേ; തുടർ നടപടികൾ പാടില്ലെന്നും ഉത്തരവ്

തിരുവനന്തപുരം : താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ തീരുമാനത്തിൽ  ഹൈക്കോടതിയുടെ ഇടപെടല്‍.

തീരുമാനം  കോടതി മരവിപ്പിച്ചു. പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാര്‍ സമർപ്പിച്ച്  ഹര്‍ജിയിലാണ് നടപടി .

32ല്‍ അധികം സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ വകുപ്പുകളില്‍ ആയിരുന്നു സ്ഥിരപ്പെടുത്തല്‍ നടപടി തീരുമാനിച്ചിരുന്നത് .

 അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടമാണ് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി കോടതിയിൽ  ഹാജരായത്.

Related Topics

Share this story