Times Kerala

ഷവോമി റെഡ്മി നോട്ട് ഫോര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്

 

ബംഗളൂരു:ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി നോട്ട് ഫോര്‍ പൊട്ടിത്തെറിച്ചു. ബംഗളുരുവിലെ ഒരു മൊബൈല്‍ കടയിലാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ കടയുടമക്ക് പൊള്ളലേറ്റു. ഈ മാസം 17നാണ് സംഭവം.

സിംകാര്‍ഡ് ഇടുന്നതുമായി ബന്ധപ്പെട്ട സംശയം തീര്‍ക്കുന്നതിന് അര്‍ജ്ജുന്‍ എന്നയാള്‍ ബംഗളൂരുവിലെ ഒരു മൊബൈല്‍ കടയില്‍ എത്തിയതായിരുന്നു. കടയുടമ പരിശോധിക്കുന്നതിനിടെ പൊടുന്നനെ ഫോണ്‍ അഗ്‌നിഗോളമായി മാറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.സംഭവം ഷവോമി അന്വേഷിച്ച് വരികയാണെന്ന് കമ്പനി വക്താവ് പ്രതികരിച്ചു.

Related Topics

Share this story