chem

രാഷ്ട്രീയം ‘മടുത്തു’; വിരമിക്കൽ പ്രഖ്യാപിച്ച് ശശികല: അമ്പരന്ന് തമിഴകം

ചെന്നൈ: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ജയലളിതയുടെ തോഴി വി കെ ശശികല. രാഷ്ട്രീയം നിർത്തുന്നതായി രാത്രി ഇറക്കിയ വാർത്താകുറിപ്പിലാണ് ശശികല അറിയിച്ചത്. വേണ്ടപ്പെട്ടവരുടെ ഐക്യമില്ലായ്മയിൽ മടുത്താണ് തീരുമാനം എന്ന് ശശികല അറിയിച്ചു.

ജയലളിതയുടെ യഥാർത്ഥ അനുയായികൾ ഒന്നിച്ചു നിൽക്കണം എന്നും പത്രക്കുറിപ്പിൽ ശശികല ആവശ്യപെട്ടു. അണ്ണാ ഡി എം കെ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ശശികലയുടെ അപ്രതീക്ഷിത തീരുമാനത്തിന്‍റെ അമ്പരപ്പിലാണ് തമിഴകം.

 

You might also like

Comments are closed.