സി.പി.എം–ആര്.എസ്.എസ് ചര്‍ച്ച സംഘടിപ്പിച്ചത് സദുദ്ദേശ്യത്തോടെയെന്ന് ആത്മീയാചാര്യന് ശ്രീ എം. ചര്‍ച്ച വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. ആര്‍എസ്എസ്–സിപിഎം ചര്‍ച്ചയെക്കുറിച്ചും യോഗ സെന്റര്‍ ഭൂമി കൈമാറ്റത്തെക്കുറിച്ചുമുള്ള ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. ചര്‍ച്ച സംഘടിപ്പിച്ചത് സദുദ്ദേശത്തോടെയാണ്. ഫലപ്രാപ്തി മുന്നില്‍ കണ്ടാണ് രഹസ്യമാക്കിയത്. ചര്‍ച്ചയ്ക്ക് ശേഷമുണ്ടായ നീക്കുപോക്കുകളെക്കുറിച്ചറിയില്ല.
പി. ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആര്‍എസ്എസ് നിര്‍ദേശമുണ്ടായോ എന്ന് അറിയില്ലെന്നും ശ്രീ എം. പറഞ്ഞു. ആര്‍എസ്എസിന്റെ ദേശീയത പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് ശ്രീ.എം പറഞ്ഞു. എന്നാല്‍, താന്‍ ആര്‍എസ്എസ് കാരനല്ല. ശാഖയില്‍ പോയിട്ടില്ലെന്നും ശ്രീ.എം. വ്യക്തമാക്കി.
Comments are closed.