chem

പ്രവാസി മലയാളി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് വടകര മൊകേരി കോവുക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍(32) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഇബ്രിക്കടുത്തുള്ള കുബാറയിലായിരുന്നു അപകടം. സമാഈലില്‍ ഫുഡ്സ്റ്റഫ് കമ്പനിയില്‍ വാന്‍ സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു.

ജോലിയുമായി ബന്ധപ്പെട്ട് ഇബ്രിയിലെത്തിയ ആഷിര്‍ സഞ്ചരിച്ച വാന്‍ മറ്റൊരു വാഹനത്തിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ആഷിര്‍ മരിച്ചു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു.

പിതാവ്: യൂസുഫ്, മാതാവ്: നഫീസ. ഭാര്യയും കുട്ടിയുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

You might also like

Comments are closed.