chem

വനിത പ്രവർത്തകയോട് മോശമായി പെരുമാറിയ ആംആദ്മി എംഎൽഎക്കെതിരെ കേസ് 

ന്യൂഡൽഹി: ആംആദ്മി എംഎൽഎ അബ്ദുൾ റഹ്മാനെതിരെ കേസ്. ഡൽഹി പോലീസാണ് അബ്ദുൾ റഹ്മാനെതിരെ കേസെടുത്തത്. വനിതാ പ്രവർത്തകയ്ക്ക് നേരെ കയ്യേറ്റം നടത്തിയതിനാണ് നടപടി. സിയാംപൂർ നിയോജക മണ്ഡലത്തിലെ എംഎൽഎയാണ് റഹ്മാൻ.

വടക്ക് കിഴക്കൻ ഡൽഹിയിലെ ചൗഹാൻ ബംഗാർ മേഖലയിൽ ഞായറാഴ്ച്ച നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിനിടെ റഹ്മാൻ വനിതാ പ്രവർത്തകയോട് മോശമായി പെരുമാറി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സ്ത്രീയ്ക്ക് നേരെ അതിക്രമം നടത്തിയതിനും മോശമായ പദപ്രയോഗം നടത്തിയതിനുമാണ് റഹ്മാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, പരാതിയിൽ ഉയർത്തിയിരിക്കുന്ന ആരോപണങ്ങളെല്ലാം എംഎൽഎ നിഷേധിച്ചു. യുവതിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പരാതി വ്യാജമാണെന്നുമാണ് റഹ്മാൻ പറയുന്നത്.

You might also like

Comments are closed.