chem

പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് നിരക്ക് വ​ർ​ധി​പ്പി​ച്ചു; കോവിഡ് വ്യാപനം തടയാനെന്ന് അധികൃതർ

മും​ബൈ: കോ​വി​ഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വേ​ന​ൽ​ക്കാ​ല​ത്ത് തി​ര​ക്ക് കൂ​ടാ​തി​രി​ക്കാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് നിരക്ക് വ​ർ​ധി​പ്പി​ച്ചു. മും​ബൈ മെ​ട്രോ​പൊ​ളി​റ്റ​ൻ റീ​ജി​യ​നി​ലെ ചി​ല പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത്. പ്ലാ​റ്റ്‍​ഫോം ടി​ക്ക​റ്റി​ന് മു​ൻ നി​ര​ക്കാ​യ 10 രൂ​പ​യ്ക്ക് പ​ക​രം 50 രൂ​പ​യാ​ണ് പു​തി​യ​ നിരക്ക്.

ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​ൽ, ദാ​ദ​ർ, മും​ബൈ​യി​ലെ ലോ​ക്മ​ന്യ തി​ല​ക് ടെ​ർ​മി​ന​ൽ, താ​നെ, ക​ല്യാ​ൺ, പ​ൻ​വേ​ൽ, ഭീ​വ​ണ്ടി റോ​ഡ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഈ ​വ​ർ​ഷം ജൂ​ൺ 15 വ​രെ പു​തു​ക്കി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ തു​ട​രും.

മും​ബൈ​യി​ൽ കോ​വി​ഡ് ക​ണ​ക്കു​ക​ൾ വ്യാ​പ​ക​മാ​യി കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ലാ​റ്റ്‍​ഫോം ടി​ക്കറ്റ് നി​ര​ക്ക് കൂട്ടാൻ തീ​രു​മാ​നം കൈ​ക്കൊ​ണ്ടതെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

You might also like

Comments are closed.