ജയ്പൂർ: ജയ്പൂരിലെ കാളീ ബാരി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. രാജസ്ഥാൻ സന്ദർശനത്തിനിടെയാണ് അദ്ദേഹം ജയ്പൂരിലെ ക്ഷേത്രത്തിലെത്തിയത്. കാളീ ദേവി ജീവിതത്തിലുടനീളം സന്തോഷവും സമൃദ്ധിയും പകരുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ദർശനത്തിന് ശേഷം ജെ പി നദ്ദ ട്വീറ്റ് ചെയ്തു.
“ജയ്പൂരിലെ പ്രശസ്തമായ കാളീ ബാരി ക്ഷേത്രത്തിൽ ദർശനം നടത്താൻ അവസരം ലഭിച്ചു. ദേവിയുടെ അനുഗ്രഹം മൂലം ജീവതത്തിലുടനീളം ശാന്തിയും സമാധാനവും ഐശ്യര്യവും സമൃദ്ധിയും ഉണ്ടാകട്ടെ.” – ജെ പി നദ്ദ ട്വിറ്ററിൽ കുറിച്ചു.
സ്റ്റേറ്റ് എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാനാണ് ജെ പി നദ്ദ രാജസ്ഥാനിലെത്തിയത്. സെപ്തംബർ 24 നകം ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാക്കണമെന്ന് യോഗത്തിൽ അദ്ദേഹം പ്രവർത്തകർക്ക് നിർദ്ദേശം നൽകി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ബിജെപിയുടെ വിജയം ഉറപ്പു വരുത്താനായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments are closed.