chem

അർജന്റീനയിൽ 14 കോടി വർഷം പഴക്കമുള്ള ദിനോസറിന്റെ ഫോസിൽ കണ്ടെത്തി

ബ്യൂണസ് ഐറിസ്: അർജന്റീനയിൽ 14 കോടി വർഷം പഴക്കമുള്ള ദിനോസറിന്റെ ഫോസിൽ കണ്ടെത്തി. പാറ്റഗോണിയ വനമേഖലയിലാണ് ദിനോസർ വിഭാഗത്തിൽ ഏറ്റവും പൗരാണികമെന്ന് കരുതുന്ന ഈ ഫോസിലുകൾ ഗവേഷകർ കണ്ടെത്തിയത്. അർജന്റീനയിലെ ന്യൂക്യൂൻ പട്ടണത്തിന് തെക്കാണ് ഗവേഷണം നടക്കുന്നത്.

ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ജീവി വർഗമെന്ന് കരുതുന്ന ടിറ്റനോസറുകളിൽപ്പെട്ട നിൻജാറ്റിറ്റാൻ വിഭാഗത്തിലെ ദിനോസറിന്റെ ഫോസിലാണിതെന്ന് ഗവേഷകർ വ്യക്തമാക്കി. 14.5 കോടി മുതൽ 6.5 കോടി വരെ വർഷത്തിനിടയിലുള്ള ക്രെറ്റാഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത്. കഴുത്തു നീണ്ട ഈ വർഗ്ഗത്തിൽപ്പെട്ട ടിറ്റനോസറുകൾ സസ്യഭുക്കുകളായിരുന്നു.

അപൂർണമായ അസ്ഥികൂടമാണ് ഗവേഷകർക്ക് ലഭിച്ചത്. 20 മീറ്ററാണ് നിൻജാറ്റിറ്റാൻ വിഭാഗത്തിലെ ദിനോസറുകൾക്കുള്ള ശരാശരി വലിപ്പം. എന്നാൽ 35 മീറ്ററുകൾ വരെ നീളമുള്ള ദിനോസറുകളും ജീവിച്ചിരുന്നുവെന്ന് ഗവേഷകർ പറയുന്നു. അർജന്റീനയിൽ ഈ ഫോസിലുകൾ ലഭിച്ചതോടെ ആദ്യകാല ദിനോസറുകൾ ദക്ഷിണാർദ്ധ ഗോളത്തിലാകാം കൂടുതലായി ജീവിച്ചതെന്നും ഗവേഷകർ വിലയിരുത്തുന്നു.

 

You might also like

Comments are closed.