chem

അജ്മാനിലെ തൊഴിലാളികൾ ആഴ്ച തോറും പി സി ആർ  ടെസ്റ്റ് നടത്തണമെന്നത് നിർബന്ധമാക്കി

അജ്‌മാൻ :അജ്മാനിലെ തൊഴിലാളികൾ ആഴ്ച തോറും പി സി ആർ  ടെസ്റ്റ് നടത്തണമെന്നത് നിർബന്ധമാക്കി .ഇവർ പ്രദേശത്തു ഉപയോഗിക്കുന്ന അൽ  ഹൊസൻ  ആപ്പ് ഡൌൺലോഡ് ചെയ്യണം .ഇത് എമിറെറ്റസിൽ  ഉള്ള എമർജൻസി ടീമിന്റെ ആപ്പാണ് .കഫേ ,ജിം ,റെസ്‌റ്റോറന്റ് ,ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിൽ ഉള്ള എല്ലാ തൊഴിലാളികൾക്കും ഇത് ബാധകവുമാണ് .

മൂന്നു  ദിവസത്തിനുള്ളിൽ അധികൃതർ എല്ലാ തൊഴിലാളികളും ഈ നിയമങ്ങൾ പാലിക്കുന്നുണ്ടോ  എന്ന പരിശോധിക്കും .അബു ദാബിയിൽ റെസ്റ്റോറന്റ്,സൂപ്പർ മാർക്കറ്റ്, ബേക്കറി എന്നിവിടങ്ങളിൽ ഉള്ള തൊഴിലാളികൾക്ക് രണ്ടു ആഴ്ച കൂടുമ്പോൾ പി സി ആർ ടെസ്റ്റ് നിർബന്ധമാക്കി ഉത്തരവ് ഇറക്കിയിരുന്നു .

You might also like

Comments are closed.