Times Kerala

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

 
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ .പാർട്ടിയെ നയിക്കുക എന്നതാണ് തന്റെ ലക്‌ഷ്യം .മറ്റൊരു മണ്ഡലത്തിൽ ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല .ഏതു മണ്ഡലത്തിൽ വേണമെങ്കിലും മത്സരിക്കാമെന്ന് ഹൈ കമാൻഡ് അറിയിച്ചിരുന്നു .

എന്നാൽ താൻ നിരസിക്കുക ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു .തിരഞ്ഞെടുപ്പിൽ എം പി മാർക്ക് മത്സരിക്കാൻ അനുവാദമില്ലെന്നും മുല്ലപ്പള്ളി കൂട്ടി ചേർത്തു .കെ പി സി സി യുടെ തീരുമാനം ആണ് ഇതെങ്കിലും ഹൈ കമാൻഡിനും സമാന നിലപാടാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

Related Topics

Share this story