Times Kerala

അതിക്രൂരം.! പോത്തിനെ റബ്ബർ മരത്തിൽ തൂക്കികൊന്ന നിലയിൽ; സംഭവം കോട്ടയത്ത്

 
അതിക്രൂരം.! പോത്തിനെ റബ്ബർ മരത്തിൽ തൂക്കികൊന്ന നിലയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: അരീപ്പറമ്പില്‍ പോത്തിനെ റബർ മരത്തിൽ കെട്ടിത്തൂക്കിക്കൊന്ന നിലയിൽ കണ്ടെത്തി. അരീപ്പറമ്പ് മൂലേക്കുളം രാജുവിന്റെ ഒന്നര വയസ്സു മാത്രം പ്രായം വരുന്ന പോത്തിനെയാണ് ഇന്നലെ വൈകുന്നേരത്തോടെ കെട്ടിത്തൂക്കി കൊന്ന നിലയിൽ കണ്ടെത്തിയത്. പറമ്പിൽ തീറ്റ തിന്നാൻ കെട്ടിയിരുന്ന പോത്തിനെ വൈകിട്ട് അഴിക്കാൻ ചെന്നപ്പോഴാണു റബറിന്റെ ഉയരമുള്ള ശിഖരത്തിൽ കയറിട്ടു കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവം മൃഗസംരക്ഷണ വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story