Times Kerala

ഡോ.തോമസ് ജോർജ്ജിന് ജെ സി ഐ ബിസിനസ്സ് ഐക്കൺ പുരസ്കാരം

 
ഡോ.തോമസ്  ജോർജ്ജിന്  ജെ സി ഐ  ബിസിനസ്സ് ഐക്കൺ  പുരസ്കാരം

വിദ്യാഭ്യാസ മേഖലയിൽ നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച്‌ പ്രമുഖ പരിശീലകനും പാലക്കാട് ലീഡ് കോളേജ് ഓഫ് മാനേജ്‌മെൻറ് ചെയർമാനുമായ ഡോ.തോമസ് ജോർജ്ജിനെ ജെ സി ഐ ഒലവക്കോട് ബിസിനസ്സ് ഐക്കൺ പുരസ്കാരം നൽകി ആദരിച്ചു .

ഡോ.തോമസ്  ജോർജ്ജിന്  ജെ സി ഐ  ബിസിനസ്സ് ഐക്കൺ  പുരസ്കാരം
വിദ്യാഭ്യാസ മേഖലയിൽ നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് ഡോ.തോമസ് ജോർജ്ജിന് ജെ സി ഐ ഒലവക്കോടിൻറെ ബിസിനസ്സ് ഐക്കൺ പുരസ്കാരം ജെ സി ഐ ഇന്ത്യയുടെ മുൻ ദേശീയ പ്രസിഡണ്ട് സന്തോഷ് കുമാർ സമ്മാനിക്കുന്നു

കഴിഞ്ഞ 25 വർഷങ്ങളായി ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് പരിശീലന പരിപാടികൾ നടത്തിയിട്ടുള്ള ഡോ.തോമസ് 2011 വർഷത്തിൽ പാലക്കാട് ധോണിയിൽ ലീഡ് മാനേജ്‌മെൻറ് കോളേജ് ആരംഭിക്കുകയും , വ്യത്യസ്തമായ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലൂടെ ചുരുങ്ങിയ കാലയളവിൽ തന്നെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ബി -സ്‌കൂളുകളുടെ പട്ടികയിലിടം നേടുന്നതിന്ന് നേതൃത്വം നൽകുകയും ചെയ്തു . പ്രസിഡണ്ട് വർഷ എസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ സി ഐ ഇന്ത്യയുടെ മുൻ ദേശീയ പ്രസിഡണ്ട് സന്തോഷ് കുമാർ .പി ഡോ.തോമസ് ജോർജ്ജിന് പുരസ്കാരം സമ്മാനിച്ചു . വൈസ് പ്രസിഡണ്ട് സുഷമ വിശ്വകുമാർ നന്ദി പറഞ്ഞു .

Related Topics

Share this story