Times Kerala

പാലക്കാട് ജില്ലയിൽ സി പി ഐ എം സ്ഥാനാർഥികളുടെ പട്ടിക തയ്യാർ

 
പാലക്കാട് ജില്ലയിൽ സി പി ഐ എം സ്ഥാനാർഥികളുടെ പട്ടിക തയ്യാർ

പാലക്കാട് : പാലക്കാട് ജില്ലയിൽ സി പി ഐ എം സ്ഥാനാർഥികളുടെ പട്ടിക തയ്യാർ ആയി .എം ബി രാജേഷ് ,പി കെ ശശി ,പി പി സുമോദ് ,ജമീല ബാലൻ എന്നിവരാണ് സാധ്യത പട്ടികയിൽ ഉള്ളവർ .തൃത്താലയിൽ എം ബി രാജേഷിനെയും ഷൊർണൂരിൽ പി കെ ശശിയേയും ആണ് പരിഗണിക്കുന്നത് .

മന്ത്രി എ കെ ബാലന്റെ ഭാര്യ ജമീല ബാലനെ തരൂരും കൊങ്ങോടും പരിഗണിക്കുന്നുണ്ട് .പി പി സുമോദിന്റെ പേരും മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്നു .തരൂരിൽ നിന്നും ജമീല ബാലനൊപ്പം കെ ശാന്തകുമാരിയുടെ പേര് കൂടി ഉയർന്നു കേൾക്കുന്നു .അതേ സമയം  മന്ത്രി എ കെ ബാലന്റെ ഭാര്യയെ പരിഗണിക്കുന്നതിൽ എതിർപ്പുമായി ചില നേതാക്കൾ എത്തി .

Related Topics

Share this story