Times Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: ഫ്ളയിങ് സ്‌ക്വാഡുകളെ നിയോഗിച്ചു

 
നിയമസഭാ തിരഞ്ഞെടുപ്പ്: ഫ്ളയിങ് സ്‌ക്വാഡുകളെ നിയോഗിച്ചു

കോഴിക്കോട്: വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തി. ഇലക്ഷന്‍ ഫ്ളയിംഗ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയുമാണ് നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ജില്ലയില്‍ നിയോഗിച്ചിട്ടുള്ളത്. സ്ഥാനാര്‍ത്ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കാന്‍ പാടില്ല. മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുന്നതും ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Related Topics

Share this story