Times Kerala

കോഴിക്കോട് തെങ്ങ് മുറിഞ്ഞു വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

 
കോഴിക്കോട് തെങ്ങ് മുറിഞ്ഞു വീണു;  തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെങ്ങ് മുറിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഫയര്‍ഫോഴ്‌സിന്റെ സിവില്‍ ഡിഫന്‍സ് വളണ്ടിയറായ കൊയിലാണ്ടി മേലൂര്‍ എടക്കാട്ടു പറമ്ബത്ത് ബാലന്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ച കച്ചേരിപ്പാറക്ക് സമീപമുള്ള വീട്ടിലെ തെങ്ങ് മുറിക്കാന്‍ കയറിയപ്പോഴാണ് അപകടം. മുറിക്കാനായി കയറിയ തെങ്ങ് നടു പൊട്ടിവീഴുകയായിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഒരു വര്‍ഷമായി സിവില്‍ ഡിഫന്‍സ് വളണ്ടിയറായി സേവനമനുഷ്ടിക്കുകയായിരുന്നു. രക്ഷപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഇയാള്‍ക്ക് ഫയര്‍ഫോഴ്‌സ് ഡി ജി പി യുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Related Topics

Share this story