Times Kerala

അനേകായിരം എലികൾക്കായൊരു ക്ഷേത്രം.!!

 
അനേകായിരം എലികൾക്കായൊരു ക്ഷേത്രം.!!

അനേകം സവിശേഷതകൾ നിറഞ്ഞതാണ് പല ആരാധനാലയങ്ങളും. എന്നാൽ ഇവയിൽ ചിലതെല്ലാം അതിവിചിത്രമെന്നു പറയാതെ വയ്യ. അത്തരത്തിലൊന്നാണ് രാജസ്ഥാനിലെ ബിക്കാനീർ എന്ന നഗരത്തിൽ നിന്നും മുപ്പതു കിലോമീറ്റർ അകലെയായി ദേശ്‌നോക് എന്ന ഗ്രാമത്തിലെ കർണി ദേവി കുടികൊള്ളുന്ന, കർണി മാതാ ക്ഷേത്രം. ഇരുപതിനായിരത്തോളം എലികൾ ഈ അമ്പലത്തിനകത്തു പരിപാലിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു. പല സന്ദർശകർക്കും ഇതൊരു അരോചകമായി തോന്നാമെങ്കിലും ഇവയെ വിരട്ടിയോടിക്കാനോ, ഉപദ്രവിക്കാനോ, കൊല്ലാനോ അനുവദിക്കില്ല. കർണി ദേവിയുടെ പരമ്പരകളുടെ പുനർജന്മമായാണ് ഈ എലികളെല്ലാം കരുതപ്പെടുന്നത്. വളരെ വിരളമായി കാണപ്പെടുന്ന വെള്ളയെലികൾ, ദേവിയുടെ സന്തതികളായും, ഇവയെ കാണാനിടവന്നാൽ അത് ഒരുവന്റെ ഭാഗ്യമായും ഇവിടുത്തുകാർ വിശ്വസിക്കുന്നു !!

Related Topics

Share this story