chem

മുങ്ങാംകുഴിയിട്ട് മദ്യക്കടത്ത്.!! മൂക്കത്തു വിരൽ വച്ച് മദ്യശാലകൾ.?

കടലിന്നടിയിൽ ഒളിപ്പിച്ചിരുന്ന മദ്യം തിരികെയെടുക്കാൻ പോയപ്പോൾ കണ്ടത് ഒഴിഞ്ഞ വീപ്പകൾ ! അർജന്റീന തീരത്തിനടുത്തായി, മൂന്നു മദ്യശാലകൾ ചേർന്ന് കഴിഞ്ഞ വർഷം കെട്ടിത്താഴ്ത്തിയ 475 ലിറ്ററോളം ബിയറാണ് മോഷ്ടിക്കപ്പെട്ടത്. വളരെ കുറഞ്ഞ അളവിൽ ഉത്പാദിപ്പിച്ച ഒരു പ്രത്യേക ബിയറായിരുന്നു അത്. പിന്നീട് വേറൊരു പാനീയവുമായി കൂട്ടികലർത്തി പുതിയൊരുത്തരം മദ്യം വിപണിയിലിറക്കുകയായിരുന്നു ഈ മദ്യശാലകളുടെ ലക്‌ഷ്യം. അതിൽ നിന്നും കിട്ടുന്ന പണം സമാഹരിച്ച് മാർ ഡി പ്ലേറ്റ എന്ന സ്ഥലത്തുള്ള ലോറെൻസോ സ്കാഗ്ലിയ മുനിസിപ്പൽ മ്യൂസിയം ഓഫ് നാച്ചുറൽ സയൻസസിന് സംഭാവന ചെയ്യുകയെന്ന ഉദ്ദേശം കൂടി ഇവർക്കുണ്ടായിരുന്നു. അതിനുവേണ്ടിയാണ്, ഇരുപതടി താഴ്ച്ചയിൽ കിടക്കുന്ന തകർന്നുപോയ ഒരു കപ്പലിൽ, ഇവരിത് സൂക്ഷിച്ചത്. മുങ്ങൽ വിദഗ്ധർ അതെടുക്കാൻ ചെന്നപ്പോഴായിരുന്നു, ഈ ഒഴിഞ്ഞ വീപ്പകൾ കണ്ടത്. ഇതിനെക്കുറിച്ചൊരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ല.

You might also like

Comments are closed.