Times Kerala

മാര്‍ച്ച്‌ 17ന് ആരംഭിക്കാനിരുന്ന എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും

 
മാര്‍ച്ച്‌ 17ന് ആരംഭിക്കാനിരുന്ന എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: മാര്‍ച്ച്‌ 17ന് ആരംഭിക്കാനിരുന്ന എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു ടീച്ചേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി.

കോവിഡ് സാഹചര്യം പരിഗണിച്ചും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലും തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ ഉള്ളതിനാൽ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായ പിന്തുണ നല്‍കുന്നതിന് പരിമിതികളുണ്ടെന്നാണ് കെഎസ്ടിഎ ചൂണ്ടിക്കാണിക്കുന്നത്.ഇതുകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന്‍ പറഞ്ഞു.

Related Topics

Share this story