Times Kerala

കടയുടെ മുൻപിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസില്‍ പ്രതി പിടിയിൽ

 
കടയുടെ മുൻപിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസില്‍ പ്രതി  പിടിയിൽ

മലപ്പുറം: വണ്ടൂരിൽ കടയുടെ മുൻപിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. പൂക്കോട്ടുംപാടം പൊട്ടിക്കല്ല് കുണ്ടുംതൊടിക ഫൈസലിനേയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് വണ്ടുർ ടൗണിലെ ബസ് സ്റ്റാൻഡിനടുത്ത് മെഡിക്കൽ ഷോപ്പ് നടത്തുന്ന എറിയാട് സ്വദേശി കല്ലിങ്ങൽ റഹ്മത്തുള്ളയുടെ ബൈക്കാണ് മോഷണം പോയത്. പ്രതി ബൈക്കുമായി കടന്ന കളയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ തെളിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

Related Topics

Share this story