Times Kerala

പെൺകുട്ടിക്കൊപ്പം നടന്നതിന് കണ്ണൂരിൽ പത്താം ക്‌ളാസ് വിദ്യാർഥിക്ക് ക്രൂരമർദനം; ആക്രമിച്ചത് ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തിലുള്ള സംഘം

 
പെൺകുട്ടിക്കൊപ്പം നടന്നതിന് കണ്ണൂരിൽ പത്താം ക്‌ളാസ് വിദ്യാർഥിക്ക് ക്രൂരമർദനം; ആക്രമിച്ചത് ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തിലുള്ള സംഘം

കണ്ണൂർ: ജില്ലയിലെ പാനൂരിൽ പത്താം ക്‌ളാസ് വിദ്യാർഥിക്ക് ക്രൂരമർദനം. ചെണ്ടയാട് സ്വദേശിയായ 15 വയസുകാരനാണ് മർദനമേറ്റത്. പെൺകുട്ടിക്കൊപ്പം നടക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഒരു സംഘത്തിന്റെ മർദനം . തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മുത്താറിപ്പീടിക സ്റ്റാന്‍റിലെ ഔട്ടോ ഡ്രൈവറായ ജിനീഷ് ആണ് വിദ്യാർഥിയെ മർദിച്ചത്. ക്രൂരമായി മർദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് . ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റു ഡ്രൈവർമാരും കുട്ടിയെ മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.തുടർന്ന് വീട്ടിലെത്തിയ വിദ്യാർത്ഥി മർദന വിവരം വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ പാനൂർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഓട്ടോ ഡ്രൈവർ ജിനീഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാനൂർ പൊലീസ് അറിയിച്ചു.

Related Topics

Share this story