Times Kerala

Digi-Touch Cool TM 5 ഇൻ 1 ടെക്നോളജി ഉപയോഗിച്ച് സാംസങ് സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ പുനർനിർവചിച്ചു; Curd Maestro TM റേഞ്ച് വിപുലമാക്കി

 
Digi-Touch Cool TM 5 ഇൻ 1 ടെക്നോളജി ഉപയോഗിച്ച് സാംസങ് സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ പുനർനിർവചിച്ചു; Curd Maestro TM റേഞ്ച് വിപുലമാക്കി

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡും നമ്പർ 1 റെഫ്രിജറേറ്റർ ബ്രാൻഡുമായ
സാംസങ് Digi-Touch Cool TM ഉള്ള 5 ഇൻ 1 സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ
അവതരിപ്പിച്ചു. പുതിയ റെഫ്രിജറേറ്ററുകളിൽ അത്യാധുനികമായ ഡിജിറ്റൽ ടച്ച്
ടെക്നോളജിയുണ്ട്. ഒറ്റ ടച്ചിൽ റെഫ്രിജറേറ്റർ ക്രമീകരണങ്ങൾ നിയന്ത്രിക്കാൻ
കഴിയുന്ന തരത്തിലുള്ളതാണിത്. ക്രമീകരണങ്ങൾ മാറ്റാൻ റെഫ്രിജറേറ്റർ
തുറക്കേണ്ടി വരുന്നില്ല എന്നതിനാൽ തണുപ്പ് നിലനിർത്തി വൈദ്യുതിയും
ലാഭിക്കാൻ കഴിയുന്നു. പുതിയ റെഫ്രിജറേറ്ററുകളുടെ വില 17,990 രൂപ മുതലാണ് – ഡിലൈറ്റ്, ബ്ലോസം,
മാർബിൾ വൈറ്റ്, ട്വിൾ എന്നിങ്ങനെ നാല് ഫ്ളോറൽ പാറ്റേണുകളിൽ ഇത്
ലഭ്യമാകും.

കൂടുതൽ സ്റ്റോറേജും സൌകര്യവും നൽകുന്നതിനായി ഡിസൈൻ ചെയ്തിരിക്കുന്ന
സാംസങിന്‍റെ പുതിയ ഡയറക്റ്റ് കൂൾ സിംഗിൾ ഡോർ റെഫ്രിജറേറ്ററുകളിൽ
ഉൾപ്പെടുത്തിയിരിക്കുന്നത് പേറ്റൻഡ് ഉള്ള Digi-Touch Cool™ 5 ഇൻ 1
ടെക്നോളജിയാണ്. ഒറ്റ ടച്ചിലൂടെ സീസൺ അനുസരിച്ച് താപനില മാറ്റാനും
ഡീഫ്രോസ്റ്റ് ചെയ്യാനും ഉപഭോക്താക്കൾക്ക് സാധിക്കും.
53% അധികം വേഗത്തിൽ ഐസ് സൃഷ്ടിക്കുന്നതും 33% അധികം വേഗത്തിൽ
കൂളിംഗ് നൽകുന്നതുമായ പവർ കൂൾ 5 ഇൻ 1 ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
പവർകട്ടിനെ തുടർന്ന് റെഫ്രിജറേറ്ററിന് ഉള്ളിലെ താപനില 9 ഡിഗ്രി
സെൽഷ്യസിന് മുകളിലായാൽ ബ്ലാക്ക് ഔട്ട് നോട്ടിഫിക്കേഷൻ ഫീച്ചർ ടച്ച്
പാനലിലെ ഫ്ളിക്കറിംഗ ലൈറ്റിലുടെ ഇത് അറിയിക്കും. ഭക്ഷണം ചീത്തയായി
പോകാതിരിക്കാൻ ഓട്ടോ എക്സ്പ്രസ് കൂളിംഗിലേക്ക് സ്വയം മാറുകയും
ചെയ്യും. ഉപഭോക്താക്കൾക്ക് വിന്‍റർ കാലത്തും ഹൈ ഗ്രേഡ് കൂളിംഗ്
ആവശ്യമില്ലാത്ത രാത്രികാലങ്ങളിലും ഇക്കോ മോഡ് പ്രവർത്തിപ്പിച്ച് 28
ശതമാനം വരെ വൈദ്യുതി ലാഭിക്കാനാകും.

2021 ലൈൻ-അപ്പിന്‍റെ ഭാഗമായി, സാംസങ് അവരുടെ Curd Maestro™ ഫീച്ചർ
എൻട്രി ലെവൽ ഡയറക്റ്റ് കൂൾ റേഞ്ച് മുതൽ ഫ്രോസ്റ്റ് ഫ്രീ സൈഡ് ബൈ
സൈഡ് റെഫ്രിജറേറ്ററുകൾ വരെയുള്ള എല്ലാ റേഞ്ചിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
“ഇന്ത്യയിലെ ഏറ്റവും വലിയ റെഫ്രിജറേറ്റർ സെഗ്‌മെന്‍റാണ് സിംഗിൾ ഡോർ. ഈ
മേഖലയിൽ കൂടുതൽ നൂതനകൾ കൊണ്ടുവരാനും ഉപഭോക്താക്കളുടെ ജീവിതം
കൂടുതൽ എളുപ്പമാക്കാനും സാംസങ് പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ ഏറ്റവും

പുതിയ Digi-Touch Cool™ 5ഇൻ1 റെഫ്രിജറേറ്ററുകൾ മെച്ചപ്പെട്ടെ സൌകര്യം,
സ്റ്റോറേജ് സ്പേസ്, ഊർജ്ജക്ഷമത എന്നിവ നൽകുന്നതിനായി ഡിസൈൻ
ചെയ്തിരിക്കുന്നതാണ്. Curd Maestro™ റേഞ്ചിന് ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന്
വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇത് ഇപ്പോൾ എല്ലാ കപ്പാസിറ്റി
സെഗ്‌മെന്‍റുകളിലേക്കും വ്യാപിപ്പിക്കുയാണ് ഞങ്ങൾ. 2021-ലെ പുതിയ
റെഫ്രിജറേറ്റർ ലൈൻ അപ്പ് ഈ വിഭാഗത്തിലെ ഞങ്ങളുടെ വിപണി മേധാവിത്വം
കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്” – സാംസങ് ഇന്ത്യ,
കൺസ്യൂമർ ഇലക്ട്രോണിക്സ് ബിസിനസ്സ്, സീനിയർ വൈസ് പ്രസിഡന്‍റ് രാജു
പുല്ലൻ പറഞ്ഞു.

വില, ഓഫറുകൾ, ലഭ്യത
സാംസങിന്‍റെ പുതിയ Digi-Touch Cool™ 5 ഇൻ 1 റേഞ്ച് എല്ലാ റീട്ടെയിൽ
ചാനലുകളിലും സാംസങിന്‍റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറായ സാംസങ്
ഷോപ്പിലും ഫെബ്രുവരി 23 മുതൽ ലഭ്യമാകും. 17990 രൂപ മുതലാണ് വില. ഈ
വർഷം ഡയറക്റ്റ് കൂൾ റേഞ്ചിൽ ഡിലൈറ്റ്, ബ്ലോസം, മാർബിൾ വൈറ്റ്, ട്വിൾ
എന്നിങ്ങനെ നാല് പുതിയ ഫ്ളോറൽ പാറ്റേണുകൾ കൂടി
അവതരിപ്പിക്കുകയാണ്.

Digi-Touch Cool™5 ഇൻ 1: ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റാനുള്ള
ഇന്നൊവേഷൻ
Digi-Touch Cool™ 5ഇൻ1 ടെക്നോളജിയുള്ള ഡയറക്റ്റ് കൂൾ സിംഗിൾ
റെഫ്രിജറേറ്റകളുടെ 198 ലിറ്റർ, 225 ലിറ്റർ പതിപ്പുകളാണ് സാംസങ്
പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ 225 ലിറ്റർ പുതിയ കപ്പാസിറ്റി ഓപ്ഷനാണ്.
പുതിയ ലൈൻഅപ്പിലെ ഉൽപ്പന്നങ്ങൾക്ക് കംപ്രസറിനും ഡിജിറ്റൽ ഇൻവേർട്ടർ
ടെക്നോളജിക്കും 10 വർഷം വാറണ്ടി നൽകുന്നു. റെഫ്രിജറേറ്ററിന്‍റെ ഡിസൈൻ
വീടിന്‍റെ ഭംഗിയുടെ ഭാഗമാണെന്ന് സാംസങിന് ബോദ്ധ്യമുള്ളതിനാൽ ഡിസൈനിന്
വലിയ പ്രാധാന്യമാണ് സാംസങ് നൽകുന്നത്. പ്രീമിയം ഹൊറിസോണ്ടൽ കേർവ്
ഡിസൈൻ, GARO ഹാൻഡിൽ എന്നിവ റെഫ്രിജറേറ്റർ ഡിസൈനിന് പൂർണ്ണത
നൽകുന്നു.

ജീവിതം ലളിതമാക്കുന്നു
Digi Touch Cool TM 5 ഇൻ 1 റെഫ്രിജറേറ്ററുകൾക്ക് 5 മികച്ച ഫീച്ചറുകളുണ്ട്:
ഡിജിറ്റൽ കൺട്രോൾ ടെംപറേച്ചർ സെറ്റിംഗ് – അത്യാധുനിക താപനിലാ
സജ്ജീകരണ സംവിധാനം ഉള്ളതിനാൽ സീസൺ അടിസ്ഥാനത്തിൽ
ഉപയോക്താക്കൾക്ക് റെഫ്രിജറേറ്ററിന്‍റെ താപനില സജ്ജീകരിക്കാൻ കഴിയും.
മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ
വിവിധ താപനിലകളിൽ ഇത് സജ്ജീകരിക്കാനാകും.
പവർ കൂൾ – സാംസങിന്‍റെ Digi Touch Cool TM 5ഇൻ1 റെഫ്രിജറേറ്ററിലുള്ള പവർ
കൂൾ ബട്ടൺ 53 ശതമാനം കൂടുതൽ വേഗത്തിൽ ഐസ് സൃഷ്ടിക്കുകയും 33
ശതമാനം കൂടുതൽ വേഗത്തിൽ കൂളിംഗ് നൽകുകയും ചെയ്യുന്നു. ഐസ്
ആവശ്യമുള്ളപ്പോൾ ഇതിലൂടെ വേഗത്തിൽ സൃഷ്ടിക്കാനാകും.
ഇക്കോ മോഡ് – ഇക്കോ മോഡ് ഫംഗ്ഷൻ റെഫ്രിജറേറ്ററിന്‍റെ താപനില 6 ഡിഗ്രി
സെൽഷ്യസായി നിജപ്പെടുത്തുന്നു. 28 ശതമാനം വൈദ്യുതി ലാഭിക്കാൻ ഇത്
സഹായിക്കും. വിന്‍റർ കാലത്തും രാത്രികളിലും മറ്റും അധിക കൂളിംഗ്
വേണ്ടാത്തപ്പോഴാണ് ഇത് സാധ്യമാകുന്നത്.

ബ്ലാക്ക് ഔട്ട് നോട്ടിഫിക്കേഷൻ – താപനില 9 ഡിഗ്രി സെൽഷ്യസിൽ
കൂടുതലായാൽ ഇത് ഉപഭോക്താക്കളെ ടച്ച് പാനലിലുള്ള ലൈറ്റ്
ഫ്ളിക്കറിംഗിലൂടെ ഉപഭോക്താക്കളെ അറിയിക്കുകയും, ഭക്ഷണം ചീത്തയായി
പോകാതിരിക്കാൻ ഓട്ടോ എക്സ്പ്രസ് കൂളിംഗിലേക്ക് മാറുകയും ചെയ്യും.
ഇ-ഡീഫ്രോസ്റ്റ് – ഇ ഡീഫ്രോസ്റ്റ് ബട്ടൺ 3 സെക്കൻഡ് നേരത്തേക്ക് അമർത്തിപ്പിടിച്ച്
ഫ്രീസർ ഡീഫ്രോസ്റ്റ് ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ഫ്രീസർ
വോളുകളിലും ഇവാപ്പൊറേറ്ററുകളിലും ഉള്ള ഐസ് ഇത് ഉടനടി നീക്കം
ചെയ്യാൻ തുടങ്ങും. ഡീഫ്രോസ്റ്റിംഗ് തീർന്നു കഴിയുമ്പോൾ അത് തനിയെ
ഓഫാകും. ഇ ഡീഫ്രോസ്റ്റിൽ വീണ്ടും 3 സെക്കൻഡ് അമർത്തി
ഉപഭോക്താക്കൾക്ക് തന്നെ ഇത് എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കുകയും
ചെയ്യാം.
പുതിയ ലൈൻഅപ്പിലെ ഫ്രീസറിന് കൂടുതൽ സ്പേസുണ്ട്. 1.5 ലിറ്റർ അധിക
കപ്പാസിറ്റിയുള്ള അപ്ഗ്രേഡ് ചെയ്ത വെജ് ബോക്സും ഇതിലുണ്ട്. പുതിയ
FreshMax™ ബോട്ടിൽ ഗാർഡും ഇതിൽ ചേർത്തിരിക്കുന്നു. ഊർജ്ജക്ഷമതയിൽ
ഒത്തുതീർപ്പില്ലാതെ കൂടുതൽ സ്പേസ് എന്നാണ് ഇതിന് അർത്ഥം. പ്രീമിയം
ഹൊറിസോണ്ടൽ കേർവ് ഡിസൈനിലുള്ളതും GARO ഹാൻഡിലോട് കൂടി
ഉള്ളതുമായ ഡിസൈൻ വീടിന്‍റെ അകത്തള ഭംഗി വർദ്ധിപ്പിക്കുന്നു.

Curd Maestro™: എല്ലാദിവസവും പ്രയോജനപ്പെടുന്ന ഇന്നൊവേഷൻ
Curd Maestro™ ഫീച്ചർ ഇപ്പോൾ ഡയറക്റ്റ് കൂൾ മുതൽ സൈഡ് ബൈ സൈഡ്
റെഫ്രിജറേറ്റർ വരെയുള്ള എല്ലാ മോഡലുകളിലും ലഭ്യമാകും.
Curd Maestro™ റെഫ്രിജറേറ്റർ ഭക്ഷണം സ്റ്റോർ ചെയ്യാനും ചീത്തയാകാതെ
സൂക്ഷിക്കാനുമുള്ള ഒരിടം എന്നതിലുപരിയായി പ്രവർത്തിക്കുന്ന
റെഫ്രിജറേറ്ററാണ്. Curd Maestro™ തൈര് നിർമ്മാണവുമായി ബന്ധപ്പെട്ട
ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുകയും വീട്ടമ്മമാരുടെ ദൈനം ദിന ജീവിതം കൂടുതൽ
എളുപ്പമാക്കുകയും ചെയ്യുന്നു. Curd Maestro™ എപ്പോഴും ഒരേ തരത്തിൽ തൈര്
ഉണ്ടാക്കുന്നു.
ഈ റെഫ്രിജറേറ്ററുകളിൽ തൈര് ഉണ്ടാക്കാൻ 6.5 മുതൽ 7.5 മണിക്കൂർ വരെ
സമയം മതി. സോഫ്റ്റ് കേർഡിന് 6.5 മണിക്കൂറും തിക്ക് കേർഡിന് 7.5
മണിക്കൂറും. പാൽ തിളപ്പിച്ച് തണുപ്പിച്ച ശേഷം തൈര് ചേർത്ത് ഇതിൽ
വെയ്ക്കണം. ഫെർമെന്‍റേഷൻ എന്ന ഏറ്റവും നിർണ്ണായകമായ ജോലി Curd
Maestro™ പൂർത്തിയാക്കുന്നു. ഫെർമെന്‍റേഷൻ നടത്തുക മാത്രമല്ല, അത് സ്റ്റോർ
ചെയ്യുകയും ചെയ്യുന്നു.

Related Topics

Share this story