Times Kerala

സിനിമയിലും മിമിക്രിയിലും മാത്രമേ താന്‍ ചിരിക്കാറുള്ളു, രാഷ്ട്രീയപ്രവര്‍ത്തനത്തെ കാണുന്നത് ഗൗരവത്തോടെ, മരിക്കുന്നത് വരെ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്നും ധർമജൻ ബോൾഗാട്ടി

 
സിനിമയിലും മിമിക്രിയിലും മാത്രമേ താന്‍ ചിരിക്കാറുള്ളു, രാഷ്ട്രീയപ്രവര്‍ത്തനത്തെ കാണുന്നത് ഗൗരവത്തോടെ, മരിക്കുന്നത് വരെ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്നും ധർമജൻ ബോൾഗാട്ടി

കൊച്ചി : രാഷ്ട്രീയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. മരിക്കുന്നത് വരെ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നാണ് ധര്‍മജന്‍ ബോള്‍ഗാട്ടി പറയുന്നത്. സിനിമയിലും മിമിക്രിയിലും മാത്രമേ താന്‍ ചിരിക്കാറുള്ളുവെന്നും രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും ധര്‍മജന്‍ വ്യക്തമാക്കി.നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ സ്ഥാനാര്‍ഥിയാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനം ആയിട്ടില്ല. എന്തുതന്നെയായലും മരിക്കുന്നത് വരെ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്നും ധര്‍മജന്‍ പറയുന്നു. കോളേജ് കാലം മുതല്‍ കെ.എസ്.യുവിന്റെ സജീവപ്രവര്‍ത്തകനാണ് താന്‍, കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Topics

Share this story