Times Kerala

ഡൽഹി അതിർത്തിയിലെ സമരം 97 -ആം ദിവസത്തിലേക്ക്

 
ഡൽഹി അതിർത്തിയിലെ സമരം 97 -ആം ദിവസത്തിലേക്ക്

ന്യൂഡൽഹി :ഡൽഹി അതിർത്തിയിലെ സമരം 97 -ആം ദിവസത്തിലേക്ക് കടന്നു .മൂന്നാം ഘട്ട സമര പരിപാടികൾ ചർച്ച ചെയ്യാൻ കർഷക സംഘടനകളുടെ യോഗം ഇന്ന് ചേരും .രാജ്യവ്യാപക പ്രതിഷേധങ്ങൾ തുടരാൻ തന്നെയാണ് തീരുമാനം .

മാർച്ച് 24 വരെ ഉത്തരേന്ത്യയിൽ കിസാൻ മഹാപഞ്ചായത്തുകൾ നടക്കും .ട്രേഡ് യൂണിയനുമായി സംയുക്ത കിസാൻ മോർച്ച ഇന്നലെ ചർച്ച നടത്തിയിരുന്നു .കർഷക നിയമങ്ങൾ പിൻവലിക്കുന്നത് വരെയുള്ള സമരങ്ങൾക്ക് ട്രേഡ് യൂണിയൻ പിന്തുണ വാഗ്ദാനം ചെയ്തു .

Related Topics

Share this story