chem

ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ ആർഎസ്​എസുമായി ചര്‍ച്ച നടന്നില്ല; നിഷേധിച്ച് സിപിഎം

ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ സിപിഎം, ആര്‍എസ്എസ് ചര്‍ച്ച നടന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിപിഎം കേന്ദകമ്മറ്റിയംഗം എം.വി. ഗോവിന്ദൻ. ശ്രീ എം മതനിരപേക്ഷ മുഖമാണ്. അദ്ദേഹവുമായി സിപിഎമ്മിന് ബന്ധമുണ്ട്. യോഗയുമായി ബന്ധപ്പെട്ടാണ് സഹകരിക്കുന്നത്.

ശ്രീ എമ്മിന് സര്‍ക്കാര്‍ ഭൂമി നൽകിയതിനെക്കുറിച്ച് ജമാഅത്തെ ഇസ്‌ലാമി വ്യാജ പ്രചാരണം നടത്തുകയാണെന്നും വിവാദത്തിന് അടിസ്ഥാനമില്ലെന്നും ഗോവിന്ദൻ കണ്ണൂരിൽ പ്രതികരിച്ചു.

You might also like

Comments are closed.