Times Kerala

ഇറാഖിനു ആദ്യത്തെ കോവിഡ് വാക്‌സിൻ ഇന്ന് വരും;വൈകുന്നതിൽ പ്രതിഷേധം ശക്തം

 
ഇറാഖിനു ആദ്യത്തെ കോവിഡ് വാക്‌സിൻ  ഇന്ന് വരും;വൈകുന്നതിൽ പ്രതിഷേധം ശക്തം

ബാഗ്ദാദ് :ഇറാഖിനു ആദ്യത്തെ കോവിഡ് വാക്‌സിൻ ഇന്ന് വരും .രാജ്യം ഇപ്പോൾ കോവിഡിന്റെ രണ്ടാം തരംഗത്തിലൂടെ പോവുകയാണ് .എന്നാൽ രാജ്യം കോവിഡ് വാക്‌സിൻ സംഭരിക്കാൻ വൈകി എന്ന് പൊതുവിൽ ഒരു അഭിപ്രായം ഉയർന്നു വന്നിരുന്നു .

എന്നാൽ അടുത്തുള്ള രാജ്യങ്ങളിൽ പലയിടങ്ങളിലും കോവിഡ് വാക്‌സിൻ വേഗമെത്തി .ഇതും പ്രതിഷേധത്തിന് കാരണമായി .ഇറാഖിന്റെ ആദ്യ വാക്‌സിൻ ഞായറാഴ്ച ചൈനയിൽ എത്തിയതായി ആരോഗ്യ മേഖലയോട് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടി .സിനോഫാം വാക്‌സിനുകളാണ് വിതരണത്തിന് ഒരുങ്ങുന്നത് .

എത്ര ഡോസ് വാക്‌സിൻ എത്തുമെന്നത് വ്യക്തമല്ല എങ്കിലും ചൈനയുമായി ധാരാളാകണക്കിനു വാക്‌സിന് കരാറായി എന്നും വിവരം .സിനോഫാമിന് പുറമെ മറ്റു രണ്ടു വാക്‌സിന് കൂടി രാജ്യം അനുമതി നൽകിയിട്ടുണ്ട് .ജനങളുടെ രോഷം കുറയ്ക്കാൻ വാക്‌സിൻ ചൈനയിൽ എത്തിയ ദൃശ്യങ്ങൾ ആരോഗ്യപ്രവർത്തകർ പങ്കുവച്ചു .

Related Topics

Share this story