Times Kerala

ഫിൻലണ്ടിൽ  കോവിഡ്  വ്യാപനം കൂടുന്നു ; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി സർക്കാർ

 
ഫിൻലണ്ടിൽ  കോവിഡ്  വ്യാപനം കൂടുന്നു ; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി സർക്കാർ

ഫിൻലണ്ടിൽ  കോവിഡ്  വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി സർക്കാർ .പ്രധാന മന്ത്രി സന്ന  മെറിൻ  ആണ്  ഈക്കാര്യം അറിയിച്ചത് .കഴിഞ്ഞ ആഴ്ച സന്ന റെസ്റ്റോറെന്റുകളിൽ ടേക്ക് എവേയ്  സർവീസ് മാത്രമായി ചുരുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു .

ഇത് മാർച്ച് 8  മുതൽ മൂന്നു  ആഴ്ചത്തേക്ക് നിലവിൽ വരാൻ സാധ്യത ഉണ്ട് .രാജ്യത്ത് ഇപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും അവർ അറിയിച്ചു .എന്നാൽ ഫിൻലണ്ടിലെ  ഭരണഘടനാ അനുസരിച്ചു ഇതിനു ഒട്ടേറെ കടമ്പകൾ  കടക്കേണ്ടതുണ്ട് .അതിനാൽ തന്നെ  റെസ്റ്റോറന്റ് വിഷയം പാർലമെൻറിൽ ചർച്ച ചെയ്യും .

ഫെബ്രുവരി 24 നു പ്രാദേശിക പ്രദേശങ്ങളിൽ കോവിഡ്  വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ആളുകൾ കൂട്ടം ചേരുന്നത് ഒഴിവാക്കി ഉത്തരവ് ഇറങ്ങിയിരുന്നു .ജിമുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കും .മ്യൂസിയം ,പൂളുകൾ തുടങ്ങിയവ നവംബര് മുതൽ അടഞ്ഞു കിടക്കുകയാണ് .

Related Topics

Share this story