Times Kerala

ലോക്ക്ഡൗണിനു ശേഷം കൊച്ചിയില്‍ ഊബര്‍ ബിസിനസ് ശക്തമായ തിരിച്ചു വരവില്‍

 
ലോക്ക്ഡൗണിനു ശേഷം കൊച്ചിയില്‍ ഊബര്‍ ബിസിനസ് ശക്തമായ തിരിച്ചു വരവില്‍

കൊച്ചി: ഇന്ത്യയില്‍ ഊബറിന്റെ മൊബിലിറ്റി ബിസിനസ് ശക്തമായ തിരിച്ചുവരുവിന്റെ സൂചനകളാണ് ലഭിക്കുന്നതെന്നും ഓട്ടോയിലും മോട്ടോയിലും ഒരുപോലെ ഡിമാന്‍ഡ് വര്‍ധിക്കുന്നത് ഡ്രൈവര്‍മാര്‍ക്ക് പ്ലാറ്റ്‌ഫോമിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും അവസരമൊരുക്കുന്നുണ്ടെന്നും ഊബര്‍ അറിയിച്ചു. ഊബര്‍ ഓട്ടോയില്‍ ഇന്ത്യയിലൂടനീളമായി ലഭിക്കുന്ന ബുക്കിങിന്റെ അളവ് കോവിഡിന് മുമ്പുള്ള സ്ഥിതിയേക്കാള്‍ ഉയര്‍ന്നു. കൊച്ചിയിലാണ് ഏറ്റവും ശക്തമായ വളര്‍ച്ച കുറിച്ചിരിക്കുന്നത്.

പുതിയ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ യാത്ര ചെയ്ത് തുടങ്ങിയതോടെ കമ്പനിയുടെ ‘ഇന്ത്യ ടു ഭാരത്’ എന്ന നയത്തില്‍ പ്രാദേശിക വിപണികളിലെ ഉല്‍പ്പന്നങ്ങളാണ് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.

വീട്ടില്‍ നിന്നും പിക്ക്-അപ്പ്, സുരക്ഷിതമായ സ്പര്‍ശന രഹിത പേയ്‌മെന്റ്, എല്ലാം ചെലവ് കുറച്ച്, പരമ്പരാഗത രീതിയില്‍ വഴിയില്‍ നിന്നും ഓട്ടോ വിളിക്കുന്ന സമ്പ്രദായവും ഊബര്‍ ഇന്ത്യയിലുടനീളം അവതരിപ്പിച്ചിട്ടുണ്ട്. ഭൗതിക സ്പര്‍ശനം വളരെ കുറച്ച്, വായു സഞ്ചാരം ഉറപ്പാക്കി, സാമൂഹ്യ അകലം പാലിച്ച് ഓട്ടോകള്‍ ഏറ്റവും സുരക്ഷിത സഞ്ചാര മാര്‍ഗമായിരിക്കുകയാണ്. ചെലവ് കുറച്ച് സുരക്ഷിതമായ യാത്ര ഒരുക്കുന്നതിലൂടെ ലോക്ക്ഡൗണിനു ശേഷവും ഊബര്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏറ്റവും മികച്ച ഉല്‍പ്പന്നം ലഭ്യമാക്കുക എന്ന കമ്പനിയുടെ കാഴ്ചപ്പാട് ഉറപ്പാക്കുകയാണ്.

നഗരങ്ങള്‍ തുറന്നു തുടങ്ങിയതോടെ ഇന്ത്യയിലുടനീളം ഊബര്‍ വിപണിയും ഉണര്‍ന്നു. ഡ്രൈവര്‍മാരെ ഇരട്ടിയാക്കി പ്ലാറ്റ്‌ഫോം വരുമാനം മെച്ചപ്പെടുത്താനും സമയം പരമാവധി ഉപയോഗപ്പെടുത്താനും അതുവഴി സാമ്പത്തിക സ്വാതന്ത്ര്യം നേടാനും അവസരമൊരുക്കുകയാണ്.

നഗരങ്ങള്‍ തുറക്കുകയും ആളുകള്‍ നീങ്ങി തുടങ്ങുകയും ചെയ്തു തുടങ്ങിയതോടെ റൈഡര്‍മാരില്‍ നിന്നും ഡിമാന്‍ഡ് വര്‍ധിക്കുകയും അത് ഡ്രൈവര്‍മാരുടെ വരുമാന വര്‍ധനയ്ക്ക് വഴിയൊരുക്കുകയും ചെയ്‌തെന്നും ഉത്തരവാദിത്വം മനസിലാക്കി റൈഡര്‍മാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെലവു കുറയ്ക്കാനും ഡ്രൈവര്‍മാരുടെ ഉപജീവന മാര്‍ഗം വര്‍ധിപ്പിക്കാനും ശ്രമങ്ങള്‍ തുടരുമെന്നും ഊബര്‍ ഇന്ത്യ-ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിങ് പറഞ്ഞു.

Related Topics

Share this story