Times Kerala

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പോലീസ് കസ്റ്റഡിയിൽ

 
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പോലീസ് കസ്റ്റഡിയിൽ

തിരുപ്പതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചി​റ്റൂ​ര്‍, തി​രു​പ്പ​തി ജി​ല്ല​ക​ളി​ല്‍ ജ​ഗ​ന്‍ മോ​ഹ​ന്‍ സ​ര്‍​ക്കാ​രി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അദ്ദേഹത്തെ തിരുപ്പതി എയര്‍പോര്‍ട്ടില്‍ വെച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചിറ്റൂരിലും തിരുപ്പൂരിലും നടത്താനിരുന്ന പ്രതിഷേധ പരിപാടിക്ക് പോ​ലീ​സ് നേ​ര​ത്തെ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ പൊലീസ് അദ്ദേഹത്തെ ഇതുവരെ അനുവദിച്ചിട്ടില്ല.പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ നാ​യി​ഡു വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.അതേസമയം, വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് നി​ര​വ​ധി ടി​ഡി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്. പ്രതിഷേധം നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ടി.ഡി.പിയുടെ ജില്ലാ നേതാക്കളെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു.

Related Topics

Share this story