Times Kerala

വാഹനമോഷണം; സംഘത്തിലെ രണ്ടുപേരായ സഹോദരങ്ങള്‍ അറസ്​റ്റില്‍

 
വാഹനമോഷണം; സംഘത്തിലെ രണ്ടുപേരായ സഹോദരങ്ങള്‍ അറസ്​റ്റില്‍

ചാ​വ​ക്കാ​ട്: ‌ വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്​​ടി​ക്കു​ന്ന പ​ത്തം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ അ​ക​ലാ​ട് ബീ​ച്ചി​ല്‍​നി​ന്ന് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. കൈ​പ്പ​മം​ഗ​ലം ക​ള​പ്പു​ര​യ്ക്ക​ല്‍ അ​ന്‍​സാ​രി (37), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ അ​ക്ബ​ര്‍ (35) എ​ന്നി​വ​രെ​യാ​ണ് വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെയ്തത്.പ്രതികളെ ത​മി​ഴ്നാ​ട് പൊ​ലീ​സി​ന് കൈ​മാ​റിക​ഴി​ഞ്ഞ മാ​സ​മാ​ണ് ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ക്ക​ര​യി​ല്‍​നി​ന്ന് വ​നി​ത പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റു​ടെ അ​ട​ക്കം കാ​റു​ക​ള്‍ മോ​ഷ്​​ടി​ച്ച​ത്. കൂ​ട്ട​ത്തി​ലെ ഒ​രാ​ള്‍ അ​വി​ടെ പി​ടി​യി​ലാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ലേ​ക്ക് നീ​ണ്ട​ത്.

അ​ജ്ഞാ​ത​രാ​യ ചി​ല​ര്‍ അ​ക​ലാ​ട് മൂ​ന്ന​യി​നി​യി​ലു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് ത​മി​ഴ്നാ​ട് പൊ​ലീ​സ് വ​ട​ക്കേ​ക്കാ​ട്ട്​ എ​ത്തി​യ​ത്. മൂ​ന്ന​യി​നി ബീ​ച്ചി​ല്‍ കാ​റ്റാ​ടി മ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ര്‍​മി​ച്ച ഏ​റു​മാ​ട​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ള്‍ ത​മ്ബ​ടി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ളു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട് ഈ ​പ്ര​ദേ​ശ​ത്താ​ണ്.രാ​ത്രി എ​ത്തി​യ പൊ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Related Topics

Share this story